ശബരിമല സന്നിധാനത്ത് നിന്നും എട്ടു ഭക്തരെ പോലീസ് കസ്റ്റഡിയിലെടുത്തു . കൊല്ലം പരവൂർ സ്വദേശികളായ ഇവരെ പോലീസ് പമ്പയിലേക്ക് മാറ്റി . രാവിലത്തെ അഭിഷേകത്തിന് രസീതെടുത്ത് കാത്തിരുന്നവരെയാണ് അനുവദിച്ച സമയത്തിനുള്ളിൽ സന്നിധാനത്ത് നിന്നും താഴേക്ക് ഇറങ്ങിയില്ലെന്ന കാരണത്താൽ സന്നിധാനം പോലീസ് സ്റ്റേഷനിൽ എത്തിച്ച് പമ്പയിലേക്ക് കൊണ്ട് പോയത് . ഇവർക്കെതിരെ കേസുകൾ ഒന്നും ചാർജ്ജ് ചെയ്തട്ടില്ല എന്നാണു പോലീസ് പറയുന്നത് .
സന്നിധാനം പോലീസ് സ്റ്റേഷനിൽ വി മുരളീധരൻ എംപി പ്രതിഷേധവുമായി എത്തി . എസ്പി പ്രതീഷ്കുമാർ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് എംപി ആവശ്യപ്പെട്ടു
Discussion about this post