കൊച്ചി മെട്രോയ്ക്ക് 189 കോടി രൂപ വായ്പ സഹായം നല്കാന് സന്നദ്ധരാണെന്ന് ഫ്രഞ്ച് വികസന ഏജന്‍സി . ആലുവ ഇടപ്പള്ളി പേട്ട എന്നിവിടങ്ങളിലെ വികസനത്തിനാണ് തുക അനുവദിക്കുക .
മെട്രോ സ്റ്റെഷനുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി പ്രദേശങ്ങള്‍ മോടി പിടിപ്പിക്കുന്നതിനുമാണ് ഫ്രഞ്ച് വികസന ഏജന്‍സികളുടെ 189 രൂപയുടെ വായ്പാസഹായം . വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഫണ്ട് അനുവദിക്കുമെന്ന് ഫ്രഞ്ച് വികസന ഏജന്‍സി അറിയിച്ചു .
ഇതിനോട് അനുബന്ധിച്ച് കാല്‍നട യാത്ര സുഗമമാക്കുന്നതിനായി പ്രത്യേക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും . രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും തൃപ്പൂണിത്തുറ എസ്.എന്‍ ജംഗ്ഷന് വരെയുള്ള മെട്രോയുടെ വിപുലീകരണത്തിനും വായ്പാസഹായം നല്കാന് സന്നദ്ധര്‍ ആണെന്നും കെ.എം.ആര്.എല്‍ ആയിട്ട് നടത്തിയ ചര്‍ച്ചയില്‍ ഫ്രഞ്ച് ഏജന്‍സി അറിയിച്ചിട്ടുണ്ട് .
Discussion about this post