ശബരിമലയിലെ വരുമാനം 63 ശതമാനം കുറഞ്ഞു. തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവാണ് വരുമാനം കുറയാന്‍ കാരണം. ആദ്യ ആറ് ദിവസത്തെ വരുമാനം 48 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷം ആദ്യ ആറ് ദിവസം കൊണ്ട് 22.82 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം അരവണ വിതരണത്തിലൂടെ ലഭിച്ചത് 10 കോടി രൂപയാണ്. അതേസമയം ഈ വര്‍ഷം ലഭിച്ചത് വെറും മൂന്ന് കോടി രൂപ മാത്രമാണ. അന്നദാനത്തിനും അല്ലാതെയും ലഭിക്കുന്ന സംഭാവനയിലും കുറവുണ്ടായിട്ടുണ്ട്.
കാണിക്കയിനത്തിലും കുറവനുഭവപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. വരുമാനത്തിലുണ്ടായിരിക്കുന്ന കുറവ് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളത്തെയും ഇത് ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വരുമാനം കുറയ്ക്കാന്‍ സംഘപരിവാര്‍ പ്രചരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് മുന്‍പും സംഘപരിവാര്‍ സമാനമായ രീതിയിലുള്ള പ്രചരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post