ശബരിമലയിലെ ഭക്തരുടെ നാമജപത്തെ തെറിജപമെന്ന് പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് വക്കീല്‍ നോട്ടീസ്. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് രണ്ട് ദിവസത്തിനകം മാപ്പ് പറയണമെന്നും ഇത് മാധ്യമങ്ങളില്‍ നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് ഔദ്യോഗിക പേജിലാണ് നാമജപത്തെ തെറിജപമെന്ന് അധിക്ഷേപിച്ച് ധനമന്ത്രി തോമസ് ഐസക് പോസ്റ്റിട്ടത്. ഇത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് നോട്ടിസില്‍ വ്യക്തമാക്കുന്നു. വിശ്വാസികളെ അധിക്ഷേപിച്ചതിന് രണ്ട് ദിവസത്തിനകം തന്നെ മന്ത്രി മാപ്പ് പറയണമെന്നും ഇത് മാധ്യമങ്ങളില്‍ നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. കൂടാതെ തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പേജിലും ഒരു മാപ്പ് എഴുതി അത് ഒരു കൊല്ലത്തേക്ക് പേജില്‍ പിന്‍ ചെയ്ത് വെക്കണമെന്നും ആവശ്യമുണ്ട്. ഭക്തരെ അപകീര്‍ത്തിപ്പെടുത്തിയതിലൂടെയുള്ള നഷ്ടപരിഹാര തുകയായി സന്നിധാനത്തിന്റെ വികസനത്തിന് വേണ്ടി 10 കോടി രൂപ നല്‍കണം. എന്നാല്‍ മാപ്പ് പറഞ്ഞത് കൊണ്ടോ തുക നല്‍കിയത് കൊണ്ടോ ക്രിമിനല്‍ നടപടികളില്‍ നിന്നോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ നിന്നോ ഒഴിഞ്ഞ് മാറാനാകില്ലെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.
നവംബര്‍ 22നായിരുന്നു തോമസ് ഐസക്ക് ഫേസ്ബുക്ക് പേജില്‍ വിവാദ പരാമര്‍ശമുന്നയിച്ചത്. ഭക്തരുടെ സമരത്തെ ആഭാസസമരമെന്നും മന്ത്രി വിശേഛിപ്പിച്ചിരുന്നു. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടികാണിക്കുന്നുണ്ട്. കൊച്ചി സ്വദേശിയായ എന്‍ആര്‍ സുധാകരന് വേണ്ടി അഭിഭാഷകന്‍ എസ്.ആര്‍.കെ പ്രതാപാണ് നോട്ടീസയച്ചിരിക്കുന്നത്.
Discussion about this post