ശബരിമലയിലെക്ക് പോകാനെത്തിയ അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു. നിലയ്ക്കലില്‍ വെച്ചായിരുന്നു പോലീസ് തടഞ്ഞത്. പമ്പയിലേക്ക് കടത്തിവിടാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.അനുമതിയില്ലാതെ കടന്നാല്‍ പോലീസിന് രാഹുലിനെ കരുതല്‍ കസ്റ്റഡിയിലെടുക്കേണ്ടി വരുമെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് മറ്റ് രണ്ട് പേരുടെ കൂടെ ഇരുമുടിക്കെട്ടുമായിട്ടായിരുന്നു രാഹുല്‍ നിലയ്ക്കലെത്തിയത്. പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് നിലയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിയ രാഹുല്‍ ഉന്നത പോലീസുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമെ രാഹുലിനെ കടത്തി വിടാനാകൂവെന്നും പോലീസ് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്നും മടങ്ങുകയായിരുന്നു.
പോലീസ് തന്നോട് കാണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹൈക്കോടതിയെ താന്‍ തിങ്കളാഴ്ച സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.
Discussion about this post