സി.പി.എം നയിക്കുന്ന ജനമുന്നേറ്റ ജാഥയുടെ പോസ്റ്ററുകളില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ കശ്മീരില്ല. ശബരിമല വിഷയത്തില്‍ സി.പി.എം പാലക്കാട് നടത്തുന്ന വിശദീകരണ ജാഥയുടെ പോസ്റ്ററുകളിലാണ് കശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ഭൂപടത്തില്‍ പൈശാചികമായ ചിത്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തിനെതിരെ നിയമപരമായി നീങ്ങുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ വിശദീകരണമെന്ന രീതിയില്‍ നവംബര്‍ 21 മുതല്‍ 25 വരെ നടത്തുന്ന ജാഥയുടെ പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. പാലക്കാട് അസംബ്ലി മണ്ഡലത്തിലെ മുക്കിലും മൂലയിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാതയോരത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ വെയ്ക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കൊണ്ടാണ് ഇത്തരം പോസ്റ്ററുകള്‍ പാതയോരത്ത് തന്നെ വെച്ചിരിക്കുന്നത്.
ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് വ്യക്തമാക്കി.
Discussion about this post