ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ ‘ഒടിയന്’ വ്യത്യസ്തമായ പ്രചാരണ രീതിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഫോണ്‍ സിമ്മിലും ചിത്രത്തിലെ കഥാപാത്രമായ മാണിക്യന്റെ ചിത്രത്തെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും.
എയര്‍ടെല്‍ നല്കുന്ന ഫോര്‍ ജി സിമ്മിലാണ് ‘ഒടിയന്റെ’ പ്രൊമോഷന് നടക്കുന്നത്. സിമ്മില്‍ ചിത്രത്തിന്റെ പോസ്റ്ററാണുള്ളത്.
ഇതിന് മുന്‍പും വ്യത്യസ്തമായ പ്രചാരണ രീതികള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൊണ്ടുവന്നിരുന്നു. മാണിക്യന്റെ പ്രതിമ കേരളത്തിലെ വിവിധ തീയ്യേറ്ററുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ‘ഒടിയന്’ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്.
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ 14നാണ് റിലീസാവുക. ചിത്രത്തില്‍ ഗംഭീരമായ സംഘട്ടന രംഗങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയ്നാണ്.
Discussion about this post