ഇന്തെയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയലക്ഷ്യം നേടിയത്.
സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 20 ഓവറുകള്‍ക്കുള്ളില്‍ 164 റണ്‍സ് നേടിയിരുന്നു. 14.3 മൂന്ന് ഓവറുകളായപ്പോഴേക്കും ഓസ്ട്രേലിയ 100 റണ്‍സ് മറികടന്നിരുന്നു. കൃണാല്‍ പാണ്ഡ്യ ഇന്ത്യയ്ക്ക് വേണ്ടി 4 വിക്കറ്റുകള്‍ നേടിയിരുന്നു. ആകെ 36 റണ്‍സ് മാത്രമായിരുന്നു കൃണാല്‍ പാണ്ഡ്യ ഓസ്ട്രേലിയയ്ക്ക് വിട്ടുകൊടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അവസാന ഓവറിലായിരുന്നു വിജയിച്ചത്. വിരാട് കോഹ്ലി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ഇത് വിരാട് കോഹ്ലിയുടെ ട്വന്റി 20 മത്സരങ്ങളിലെ പത്തൊന്‍പതാം അര്‍ദ്ധ സെഞ്ച്വറിയാണ്.
ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരമായിരുന്നു ഇന്ന് നടന്നത്. ആദ്യ മത്സരം ഓസ്ട്രേലിയ ജയിക്കുകയും രണ്ടാമത്തെ മത്സരം മഴ മൂലം മാറ്റിവെക്കുകയുമായിരുന്നു.
Discussion about this post