ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരായി നീങ്ങുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയ്ക്ക് പകരം ശരണമന്ത്രം എഴുതിയ കുറുപ്പിടാന്‍ ഭക്തര്‍ ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനത്തിന്റെ ഭാഗമായി അയ്യപ്പന്റെ ചിത്രവും ശരണ മന്ത്രവുമുള്ള നോട്ട് ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിവിധ നോട്ടുകളുടെ രൂപത്തിലുള്ള ചിത്രം തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. ഭക്തരുടെ ഈ ആഹ്വാനത്തില്‍ ദേവസ്വം ബോര്‍ഡിന് കാര്യമായ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
എരുമേലിയിലും ശബരിമലയിലും ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളിലും ഭണ്ഡാരപ്പെട്ടിയില്‍ കാണിക്കയ്ക്ക് പകരം നോട്ട് ചിത്രങ്ങള്‍ പല ഭക്തരും ഇടുന്നുണ്ട്. നിലവില്‍ ശബരിമലയിലെ വരുമാനത്തില്‍ കാര്യമായ ഇടിവ് വന്നിട്ടുണ്ട്.
Discussion about this post