ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിയമസഭയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പിസി ജോര്‍ജ്ജ് എം.എല്‍.എയും ബിജെപി എം.എല്‍.എ ഒ.രാജഗോപാലും തമ്മില്‍ ധാരണ . ബിജെപി അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയും ജനപക്ഷം അദ്ധ്യക്ഷന്‍ പി.സി ജോര്‍ജ്ജും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തി ചേര്‍ന്നത് .
ശബരിമലയിലെ യുവതിപ്രവേശനത്തെ ശക്തമായി എതിര്‍ത്ത് പിസി ജോര്‍ജ്ജ് എം.എല്‍.എ രംഗത്ത് വരികയും നാമജപയാത്രകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു . ശബരിമല വിഷയത്തിനെ പിന്തുണച്ച് പിസി.ജോര്‍ജ്ജ് എം.എല്‍.എ ബിജെപിയോട് അടുക്കുന്നെന്ന പ്രചാരണങ്ങള്‍ക്ക് ഇടയിലാണ് നിയമസഭയില്‍ ബിജെപിയ്ക്കൊപ്പം നില്‍ക്കാനുള്ള പിസി.ജോര്‍ജ്ജ് എം.എല്‍.എയുടെ തീരുമാനം .
Discussion about this post