ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സംസ്ഥാന ചീഫ് സെക്രടറിയ്ക്ക് അനുമതി നിഷേധിച്ചു . കഴിഞ്ഞ ദിവസം ഡല്‍ഹി സന്ദര്‍ശിച്ച ചീഫ് സെക്രടറി ടോം ജോസ് അജിത് ഡോവലുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും ലഭിച്ചില്ല .
സംസ്ഥാന ചീഫ് സെക്രടറി വ്യോമയാന സെക്രടറിയുമായിട്ടും മറ്റു വകുപ്പിലെ സെക്രടറിമാരോടും കൂടിക്കാഴ്ച നടത്തിയിരുന്നു . ഇതിനു ശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കാണുവാനുള്ള അനുമതി തേടിയത് . കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് എന്തിനെന്ന് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല . ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് എന്നാണു ലഭിക്കുന്ന വിവരം . അജിത് ഡോവല്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു .
Discussion about this post