രാഖി കെട്ടി തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവച്ച് പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ വേണ്ടി എത്തിയ തന്നോട് രക്ഷാബന്ധന് അഴിച്ചു മാറ്റാന്‍ ഒരാള്‍ ആവശ്യപ്പെട്ടുവെന്നും, അതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് മോശമായി പെരുമാറിയെന്നും വ്യക്തമാക്കി പൂജാ കൃഷ്ണനാണ് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ശബരിമലയില്‍ സ്ത്രീ സമത്വമുണ്ടാക്കുന്നതിന് ശ്രമിക്കുന്നവര്‍ ആദ്യം രാഖി കെട്ടിയ പെണ്ണിന് യൂണിവേഴ്സിറ്റി കോളേജില്‍ കേറാനുള്ള അവകാശം നേടിത്തരൂ എന്നിങ്ങനെയുള്ള പരിഹാസത്തോടെയാണ് പൂജയുടെ കുറിപ്പ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ജെ എന്‍ യുവിലെയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേയും abvpയുടെ തേര്‍വാഴ്ചയെ പറ്റി പറഞ്ഞു രോധിക്കാറുള്ള എന്റ്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ക്ക് ഞാനിത് സമര്‍പ്പിക്കുന്നു
ഇന്ന് ഏകദേശം അര മണിക്കൂര്‍ മുന്‍പ് കുറച്ച് സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്ത് വാങ്ങാന്‍ ഞാനും എന്റെ സുഹൃത്തും കൂടി യൂണിവേഴ്സിറ്റി കോളേജില്‍ പോകുകയുണ്ടായി. പൊതുവേ സജീവ രാഷ്ട്രീയത്തില്‍ സാന്നിധ്യമൊന്നുമില്ലാത്ത ഞാന്‍ കൈയില്‍ ഒരു രക്ഷാബന്ധന് എന്ന മാരകായുധം കെട്ടിയിരുന്നു , ഇത് കണ്ട, സാമാന്യം ഉയരവും വണ്ണവും ഒറ്റയടിക്ക് എന്നെ അടിച്ചു താഴെ ഇടാന്‍ കഴിവുള്ള ഒരു മാന്യദ്ദേഹം എന്നോട് അത് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടു. കുട്ടിക്കാലത്ത് ഓര്മ വച്ച കാലം മുതല്‍ ഞാന്‍ ഈ മാരകായുധം കെട്ടാറുണ്ട് എന്നും ഇതെന്റ്റെ മതവിശ്വാസം ആണെന്നും ഇപ്പോള്‍ കെട്ടിയിരുക്കുന്നത് എന്റ്റെ അനിയത്തി കെട്ടിയതാണ് എന്നും പറഞ്ഞപ്പോള്‍ ഇത് യൂണിവേഴ്സിറ്റി കോളേജാണ് എന്നറിയില്ലേ എന്ന് ചോദിച്ച് കുണ്ടറ ജോണി നായകനെ നോക്കുന്ന പോലെ ഒരു നോട്ടം നോക്കി. പകുതി പേടിച്ചിട്ടും ബാക്കി ദേഷ്യം വന്നിട്ടും ഞാന്‍ മുന്നോട്ട് നടന്നു. Zoology department ന്റ്റിന്റ്റെ മുന്നില്‍ എത്തിയപ്പോള്‍ മറ്റൊരു മാന്യദ്ദേഹം കുറച്ച് മയത്തില്‍ ഞങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചു. അത് പഴയുന്നതിനിടയില് കുണ്ടറ ജോണിച്ചേട്ടന് വീണ്ടും പ്രത്യക്ഷപ്പെട്ടു, പോയിപ്പറയെടാ ആരും അറ്റസ്റ്റ് ചെയ്യരുത് എന്ന് അഞ്ഞൂറാന് സ്റ്റൈലില്‍ ആജ്ഞാപിച്ചു… പിന്നീട് എന്റ്റെ മറ്റവന് തുടങ്ങിയ ഏതാനും പേരെ അദ്ദേഹം സ്മരിച്ചു…ഞാനും തിരിച്ചു സ്മരിക്കാം എന്ന് കരുതി എങ്കിലും ഇന്നോവ എസ് കത്തി എന്നിവ ഓര്‍ത്തും..കൂടെ വന്ന സുഹൃത്ത് വലിച്ചോണ്ട് പോയത് കൊണ്ടും വിപ്ലവ സിംഹങ്ങളുടെ അടുത്ത് നിന്നും ജീവന് പോകാതെ തിരിച്ചെത്തി
പ്രിയ സഖാക്കളെ ജനാധിപത്യവും സാഹോദര്യവും കൊടിയില്‍ മാത്രമെ ഉള്ളൂ എന്ന് അറിയാം എന്നാലും ഞാനെന്ത് ചെയ്യുണം എന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട
ശബരിമലയില്‍ സ്ത്രീ സമത്വമുണ്ടാക്കുന്നതിന് ശ്രമിക്കുന്നവര്‍ ആദ്യം രാഖി കെട്ടിയ പെണ്ണിന് യൂണിവേഴ്സിറ്റി കോളേജില്‍ കേറാനുള്ള അവകാശം നേടിത്തരൂ
ഇനിയിത് യൂണിവേഴ്സിറ്റി കോളേജായേണ്ടല്ലേ ഞാന്‍ പ്രതികരിച്ചത് എന്ന് ചോദിക്കുന്നവരൊട് അല്ല ഇത്തരത്തില്‍ abvp യൊ യുവമോര്ച്ചയൊ പെരുമാറിയാലും ഞാനിതേപോലെ തന്നെ പ്രതികരിക്കും
Nb: കൂടെയുള്ള സുഹൃത്തിന്റെ അപേക്ഷ പ്രകാരം ഞാനിത് ഏകദേശം മൂന്നു മണിക്കൂറിന് ശേഷം അവള് tvmവിട്ടതിന് ശേഷമാണ് പോസ്റ്റ് ചെയ്യുന്നത് കാരണം അവര്‍ ഞങ്ങളെ ഒരു ദൂരം വരെ പിന്തുടരുന്നുണ്ടായിരുന്നു
https://www.facebook.com/poojakrishna.rl.3/posts/268030317228886
Discussion about this post