ട്വെന്റി – 20 ലോകകപ്പിലെ സെമി ഫൈനലിലെ ടീമില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായിക മിതാലി രാജ് . സെമിയില്‍ തോറ്റ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു . തൊട്ടു പിറകെ പരിശീലകന് രമേശ് പവാറിനെതിരെയും ക്യാപ്റ്റന്‍ ഹര്‍മീന്‍പ്രീത് കൗറിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു .
വിവാദങ്ങളും അതിന്മേലുള്ള ചര്‍ച്ചകളും നടക്കുന്നതിനിടയില്‍ ആദ്യമായിട്ടാണ് മിതാലി പ്രതികരിച്ചിരിക്കുന്നത് .
ബിസിസിഐയ്ക്കെതിരെ എഴുതി നല്കിയ കത്ത്തിലൂടെയാണ് മിതാലിയുടെ പ്രതികരണം . പരിശീലകനെതിരെയും , സിഒഎ അംഗവും മുന്‍ ഇന്ത്യന്‍ താരമായ ഡയാന എഡല്ജിയ്ക്കെതിരെയും ശക്തമായ ആരോപണമാണ് മിതാലി കത്തിലൂടെ ഉന്നയിക്കുന്നത് . ഡയാന തന്നോട് പക്ഷപാതപരമായിട്ടാണ് പെരുമായിയതെന്നും പവാര്‍ തന്നെ അപമാനിച്ചുവെന്നും മിതാലി കത്തില്‍ ആരോപിക്കുന്നു .
”20 വര്‍ഷത്തെ കരിയറിനിടെ ആദ്യമായാണ് ഇത്രയും വിഷമം തോന്നുന്നത്. ചെറുതായതു പോലെ. രാജ്യത്തിന് വേണ്ടിയുള്ള എന്റെ സേവനം എന്നെ നശിപ്പിക്കാനും എന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാനും ശ്രമിക്കുന്ന ചിലര്‍ക്ക് മുന്നില്‍ ഒന്നുമല്ലെന്ന് ചിന്തിക്കേണ്ടി വന്നിരിക്കുകയാണ്”
അധികാരമുള്ള ചില ശക്തര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് മിതാലി പറയുന്നത് . ഡയാനയെ തനെനും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു . എന്നാല്‍ താന്‍ കടന്നു പോയതിനെക്കുറിച്ച് അവരോടു തുറന്നു പറഞ്ഞിട്ടും തനിക്കെതിരെ രംഗത്ത് വരുമെന്ന് കരുതിയില്ലെന്നും മിതാലി പറയുന്നു .
”ഞാന്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യുന്ന സമയം അവഗണിച്ചു കൊണ്ട് അദ്ദേഹം അവിടെ നിന്നും പോവും. എന്നാല്‍ മറ്റുള്ളവര്‍ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് അവിടെ നിന്ന് വേണ്ട നിർദേശങ്ങള്‍ നല്‍കുകയും ചെയ്യും. അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനായി ചെന്നാലും അവഗണനയാണ്. നടന്നു മാറുകയോ ഫോണില്‍ നോക്കിയിരിക്കുകയോ ചെയ്യും. നാണംകെടുത്തുന്നതായിരുന്നു അതെല്ലാം, എല്ലാവരും ഇതൊക്കെ കണ്ടിട്ടുള്ളതുമാണ്. എന്നിട്ടും ഞാന്‍ നിയന്ത്രണം വിട്ടില്ല” യെന്നും കോച്ച് രമേശ് പവാറിനെതിരെ ആരോപണം ഉന്നയിക്കുന്നു .
Discussion about this post