ചെന്നൈ : നിരോധിത നോട്ടുകള്‍ അടങ്ങിയ 36 ചാക്കുകള്‍ കണ്ടെത്തി. ചെന്നൈ മാധവരത്ത് മാലിന്യം കൂട്ടിയിട്ട പ്രദേശത്തു നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. ചാക്കുകള്‍ കണ്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ സമീപ വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു, പോലിസ് എത്തി പരിശോധിച്ചപ്പോഴാണ് അസാധുവാക്കിയ നോട്ടുകളാണെന്ന് മനസ്സിലായത്.
അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും മാധവരം പൊലീസ് ഇന്‍സ്പെക്ടര്‍ ശെല്വകുമാര് അറിയിച്ചു.പ്രദേശത്ത് സിസിടിവി ഇല്ലാത്തതിനാല്‍ ഉത്തരവാദികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഒരു അഭിഭാഷകന്റെ കാറില്‍ നിന്ന് ഇന്റലിജന്‍സ് ബ്യൂറോ 2 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടിയിരുന്നു.മാസങ്ങള്‍ക്ക് മുമ്പ് ചൂളൈമേട് നിന്ന് 45 കോടിയുടെ നിരോധിത നോട്ടുകളും പിടികൂടിയിരുന്നു
Discussion about this post