ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്ക് അപ്പവും അരവണയും കൊടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് ബാധ്യത 25 ലക്ഷം രൂപ. നിലയക്ക്ല്‍ മുതല്‍ ശബരിമല വരെ ഡ്യൂട്ടിയില്‍ വരുന്ന പോലീസുകാര്‍ക്ക് എല്ലാവര്ക്കും പ്രസാദം നല്‍കണമെന്നായിരുന്നു ദേവസ്വം കമ്മീഷണറുടെ ഉത്തരവ്.
ആദ്യഘട്ടത്തില്‍ 5,200 പോലീസുകാര്‍ക്കാണ് പ്രസാദം നല്‍കേണ്ടി വരിക. ആദ്യഘട്ടത്തില്‍ മാത്രം 6,24,000 രൂപ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ടാകും. മണ്ഡലകാലം പൂര്‍ത്തിയാകുമ്പോഴേക്കും 20,000ലേറെ പോലീസുകാര്‍ക്ക് പ്രസാദം നല്‍കേണ്ടി വരും. ഇത് മൂലം 25 ലക്ഷത്തിലേറെ രൂപയുടെ ബാധ്യത ബോര്‍ഡിനുണ്ടാകും. ദേവസ്വം കമ്മീഷണറുടെ ഉത്തരവില്‍ എതിര്‍പ്പുമായി ദേവസ്വം ഓഡിറ്റിംഗ് വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം പോലീസുകാര്‍ക്ക് പ്രസാദം നല്‍കുന്നത് വഴി കാര്യമായ ബാധ്യതയുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അഭിപ്രായപ്പെട്ടു. ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെപ്പറ്റി തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമായിരിക്കും തീരുമാനങ്ങളെടുക്കുകായെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post