രാജസ്ഥാനില്‍ ബി.ജെ.പിയുടെ പാര്‍ട്ടി യോഗത്തിനിടെ ബി.ജെ.പി നേതാവിനെ മറ്റ് അംഗങ്ങള്‍ മര്‍ദ്ദിക്കുന്നുവെന്ന വീഡിയോ വ്യാജമെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പടുത്തിരിക്കുന്ന രാജസ്ഥാനിലെ ദൗസ ജില്ലയിലെ ബന്ദികുയിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാം കിഷോര്‍ സൈനിയെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നുവെന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
വെള്ള വസ്ത്രം ധരിച്ചയൊരാളെയാണ് വീഡിയോയില്‍ മറ്റുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. ഏകദേശം 4,000ത്തിലധികം തവണ ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ വീഡിയോയിലുള്ളത് ദൗസ ജില്ലിയെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിശ്വനാഥ് സൈനിയാണ്. ഒക്ടോബര്‍ 2015നാണ് വീഡിയോയില്‍ കാണുന്ന സംഭവം നടന്നത്. ദൗസയിലെ ഹോട്ടല്‍ റാവത്ത് പാലസില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യോഗത്തിനിടെയാണ് വിശ്വനാഥ് സൈനിയെ മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രാം കിഷോര്‍ സൈനിയും വ്യക്തമാക്കി. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/100006492318392/videos/2512928135600239/
Discussion about this post