കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പീഡിപ്പിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കെ.എസ്.യു. പ്രവര്‍ത്തകയുടെ പരാതി . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് . തൃശൂര്‍ ജില്ലയിലെ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും , കോണ്‍ഗ്രസ് നേതാവുമായ യദു കൃഷ്ണയ്ക്കെതിരെ മുന്‍പേ തന്നെ കെപിസിസിയ്ക്കും പോലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെ സമീപിച്ചിരിക്കുന്നത് .
കെ.എസ്.യു പ്രവര്‍ത്തകയും വിദ്യാര്‍ഥിയുമാണ് താന്‍ . തന്റെ ചെറുപ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടതാണ്. വീടില്ലാത്ത തനിക്ക് വീട് വെച്ചുതരാന്‍ സ്കൂളിലെ എന്‍.സി.സി യൂണിറ്റ് പദ്ധതിയിട്ടിരുന്നു . വീട് നിര്‍മ്മിക്കാനുള്ള സഹായം വാഗ്ദാനം ചെയ്ത് രാത്രി ഒന്‍പത് മണിക്ക് യദുകൃഷ്ണന് തന്റെ വീട്ടിലെത്തി . അസുഖം ബാധിച്ചു കിടക്കുകയായിരുന്ന തന്നെ ഇയാള്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്ന് പെണ്‍കുട്ടി തന്റെ പരാതിയില്‍ പറയുന്നു
ഇത്തരം വ്യക്തികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും . കോണ്‍ഗ്രെസ്സിനോപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താനാഗ്രഹിക്കുന്നത് . ഇത്തരം വ്യക്തികള്‍ കാരണം പെണ്‍കുട്ടികള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തന്നെ കടന്നു വരാന്‍ കഴിയാത്ത അവസ്ഥയാണ് ഇതിനാലുണ്ടാകുന്നതെന്നും ! തനിക്ക് നീതി ലഭിക്കണം അതിനുള്ള അര്‍ഹത തനിക്കുണ്ടെന്നും പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയ്ക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു .
കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നുവെങ്കിലും ആദ്യഘട്ടത്തില്‍ വലിയ രീതിയിലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല . പിന്നീട് പെണ്‍കുട്ടിയുടെ സമ്മര്‍ദം ശകതമായത്തോടെ അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു . എന്നാല്‍ അന്വേഷണ കമ്മീഷന്റെ മൊഴിയെടുക്കല്‍ കഴിഞ്ഞിട്ടും അനുകൂലമായ ഒരു റിപ്പോര്‍ട്ടും പുറത്ത് വരാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടി പോലീസിനെ സമീപിച്ചു . പെണ്‍കുട്ടിയ്ക്ക് പ്രായപ്പൂര്ത്തിയായിട്ടില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പോലീസ് പോസ്കോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു . എന്നാല്‍ യദുകൃഷ്ണന് ഒളിവിലാണ് എന്ന വിവരമാണ് പോലീസ് അറിയിച്ചിരിക്കുന്നത് . ഇത്തരമൊരു സാഹചര്യത്തിലാണ് പെണ്‍കുട്ടി രാഹുല്‍ഗാന്ധിയ്ക്ക് നേരിട്ട് പരാതി നല്‍കിയിരിക്കുന്നത് .
Discussion about this post