ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പൂര്‍ണ്ണമായ അഴിച്ചുപണി ആവശ്യമാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍. ഹൈന്ദവ ചിന്തകളെ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ വിദ്യാഭ്യാസത്തിനു പൂര്‍ണ്ണത കൈവരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു എജ്യൂക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിച്ച സമ്മേളനത്തെ അധിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ആധ്യാത്മിക ചിന്തകളുമായി ഇടകലര്‍ത്തിയാല്‍ മാത്രമേ എല്ലാ തരത്തിലുള്ള വൈജ്ഞാനിക മേഖലകളും അര്‍ത്ഥവത്താകൂ. വിദ്യാര്‍ത്ഥികളെ അവരുടെ പാരമ്പര്യവും സംസ്കാരവുമായി ബന്ധപ്പെടുത്തി ആധ്യാത്മിക ഏകീകരണം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാനവ വിഭവശേഷി വകുപ്പ്ു മന്ത്രി സ്മൃതി ഇറാനി, റയില്‍വേ വകുപ്പു മന്ത്രി സുരേഷ് പ്രഭു എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ സാധിക്കുന്ന ഒരു വിദ്യാഭ്യാസ നയം ആവശ്യമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. എന്നാല്‍ ഇതിനായി എടുക്കുന്ന നടപടികളെല്ലാം രാഷ്ട്രീയവത്കരണത്തിന്റെ ശ്രമങ്ങളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഗണിതശാസ്ത്രം അടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ ഇന്ത്യയുടെ പൗരാണികതയെ ലോകം തന്നെ അംഗീകരിച്ചതാണ്.എന്നാല്‍ നമ്മുടെ മഹത്തായ ചരിത്രങ്ങളേയും സാംസ്കാരിക പാരമ്പര്യത്തേടും ഓര്‍ത്ത് അഭിമാനിക്കാന്‍ നാം തയ്യാറാകുന്നില്ല. ഇതെല്ലാം ഹൈന്ദവ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് മുദ്രകുത്തപ്പെടുന്നു എന്നും സ്മൃതി ഇറാനി പറഞ്ഞു.
Discussion about this post