ജൂണ്‍ 21ന് രാജ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്യത്തില്‍ നടക്കുന്ന യോഗാഭ്യാസത്തില്‍ സൂര്യ നമസ്ക്കാരം ഉണ്ടാകില്ല. കേന്ദ്ര സര്‍ക്കാരാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സൂര്യ നമസ്ക്കാരം അനിസ്ലാമികമാണെന്ന് വാദവുമായി മുസ്ലീം സംഘടനകള്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ന്യൂനപക്ഷങ്ങളുടെ വികാരം മനസ്സിലാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
യോഗ വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഹൈന്ദവ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കലാണെന്ന ആരോപണമാണ് ഇസ്ലാമിക സംഘടനകള്‍ ഉയര്‍ത്തിയിരുന്നത്. ഇതേ തുടര്‍ന്ന് സ്കൂളുകളിലെ യോഗ പരിശീലനങ്ങളില്‍ നിന്നും സൂര്യ നമസ്കാരം ഒഴിവാക്കിയിട്ടുണ്ട്.
ജൂണ്‍ 21ലെ യോഗദിനാഘോഷത്തില്‍ അമിതാഭ് ബച്ചനും ശില്പ ഷെട്ടിയും വിരാട് കോഹ്ലിലിയുമടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. രാജ്പത്തിലെ ആഘോഷങ്ങള്‍ക്കു പുറമേ കലാ പ്രദര്‍ശനങ്ങളും നൃത്ത സംഗീത പരിപാടികളും തിയേറ്റര്‍ ഷോകളും അടങ്ങുന്ന യോഗ പര്‍വ്വ് ആഘോഷങ്ങളും തലസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. തളിത കലാ അക്കാദമി, സാഹിത്യ അക്കാദമി ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ദേശീയ മ്യൂസിയം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇഷ ഫൗണ്ടേഷന്, പതഞ്ജലി, മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ എന്നിവയുടെ ആഭിമുഖ്യത്തില്‍ ശില്പശാലകളും ആയുര്‍വേദ ജൈവ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ 13 ലക്ഷം ഉദ്യോഗസ്ഥരോടും യോഗ ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് റെയില്‍വേയും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post