ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിങ് തോമറെ അറസ്റ്റു ചെയ്തു. വ്യാജ ബിരുദ സമ്പാദന കേസിലാണ് ജിതേന്ദര്‍ സിങ് അറസ്റ്റിലായത്. മന്ത്രിയെ ഹോസ് ഖാസ് പോലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടുപോയി.വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ജിതേന്ദര്‍ സിങ് വ്യാജ ബിരുദധാരിയാണെന്ന് തെളിഞ്ഞത്.തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ ബിഗുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്നാണ് കേസ്.
അതേസമയം ഡല്‍ഹി സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാമുള്ള ശ്രമങ്ങളുടെ ഭാഗമാണ് അറസ്റ്റെന്ന് എഎപി പ്രതികരിച്ചു.
Discussion about this post