തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കില്ല. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് അടക്കം ഇരുന്നൂറോളം സംഘടനകള്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. വൈകിട്ട് മൂന്നു മണിക്ക് ആണ് യോഗം.
ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, യുവതീ പ്രവേശന വിധി നടപ്പാക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ എന്‍.എസ്.എസ് വിമര്‍ശിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ എസ്.എന്‍.ഡി.പി തീരുമാനം എടുത്തിട്ടില്ല. രാവിലെ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുക. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
Discussion about this post