സമാജ്വാദി പാര്‍ട്ടി എംഎല്‍എ റാം മൂര്ത്തിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട മാധ്യമപ്രവര്‍ത്തകനെ ജീവനോടെ ചുട്ടെരിച്ചു. ജഗേന്ദ്ര സിങ്ങിനെ തീകൊളുത്തി കൊന്നത് പോലിസുകാരാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജഗേന്ദ്രസിംങിന്റെ ജീവന് രക്ഷിക്കാനായില്ല.
അതേസമയം സിങ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിലപാട്. സിങ്ങിനെതിരെ കേസുണ്ടായിരുന്നെന്നും അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ അയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും ഷാജെഹന്പൂര് എസ്പി അറിയിച്ചു.
അനധികൃതമായ ഖനനം, നിര്‍ബന്ധിത ഭൂമിയേറ്റെടുക്കല്‍ തുടങ്ങി റാം മൂര്‍ത്തിയുടെ അധാര്‍മികതയ്ക്കെതിരെ നിരന്തരമായി പത്രങ്ങളില്‍ സിങ് എഴുതിയിരുന്നു. ഇതാവാം എംഎല്‍എയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുപിതനായ റാം മൂര്‍ത്തി സിങ്ങിനെതിരെ വ്യാജ കേസ് നല്‍കിയിരുന്നു.
Discussion about this post