കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനടക്കം ഏഴു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഉപാധിയോടെയാണ് ജാമ്യം. ശനിയാഴ്ചകള് തോറും കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകാനും നിര്‍ദ്ദേശമുണ്ട്.ജാമ്യാപേക്ഷയെ ഇന്നലെ സിബിഐ എതിര്‍ത്തിരുന്നു.
Discussion about this post