ശബരിമലയില്‍ ആയിരക്കണക്കിന് ഭക്തരെ അകാരണമായി പോലിസ് അറസ്റ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചു. കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാനും, അകാരണമായുള്ള അറസ്റ്റ് 2014 ലെ സുപ്രിം കോടതി വിധിക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കോടതി വിധിയില്‍ ‘വീഴ്ച വരുത്തിയ ‘ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് നടത്തിയ കൂട്ട അറസ്റ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പൊതു താല്പര്യ ഹര്‍ജി.സെപ്റ്റംബര്‍ 29 ആം തിയതി മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post