ഒരു സംസ്ഥാനത്ത് മാത്രം അധികാരത്തിലിരിക്കുന്ന സിപിഎമ്മിന്റേയും, സിപിഐയുടെയും വരുമാനം വര്‍ദ്ധിച്ചു. 2017-2018ല്‍ 104 കോടിയാണ് സിപിഎമ്മിന്റെ വരുമാനം. 1.5 കോടിരൂപയാണ് സിപിഐയുടേത്.
രാജ്യം ഭരിക്കുന്ന ബിജെപിയുടെ വരുമാനം 1000 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
കണക്ക് സമര്‍പ്പിച്ച എല്ലാ ദേശീയ പാര്‍ട്ടികളുടെയും വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബിഎസ്പിയുടെ വരുമാനം 681 കോടിയില്‍ നിന്ന് 717 കോടിയായി ഉയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റേത് 262 കോടിയില്‍ നിന്ന് 291 കോടിയായി. സിപിഐയാണ് ദേശീയ പാര്‍ട്ടികളില്‍ ഏഖ്ഖവും ദരിദ്രര്‍.
കോണ്‍ഗ്രസും, എന്‍സിപിയും ഇനിയും തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ബിജെപി നല്കിയ കണക്കുകള്‍ സുതാര്യമാണെന്നും മറ്റ് പാര്‍ട്ടികള്‍ ഇപ്പോഴും കള്ളപ്പണം സംഭരിച്ചുവച്ചിരിക്കുകയാണെന്നും ബിജെപി നേതാവ് അഗര്‍വാള്‍ ആരോപിച്ചു.
Discussion about this post