ശബരിമല യുവതി പ്രവേശനം എതിര്‍ക്കുന്നവര്‍ക്കെതിരായ സര്‍ക്കാരിന്റെ വനിതാ മതില് സംഘടക സമിതി ചെയര്‍മാനായ വെള്ളാപ്പള്ളി നടേശനെതിരെ സോഷ്യല്‍ മീഡിയ. മെക്രോ ഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട കീഴടങ്ങലാണ് ഇവിടെ നടക്കുന്നതെന്നാണ് ആക്ഷേപം. മുമ്പ് വെള്ളാപ്പള്ളി നടേശനെ പിണറായി വിജയന് മതന്യൂനപക്ഷത്തിനെതിരെ വിഷം ചീറ്റുന്നയാളെന്നും, വര്‍ഗ്ഗീയവാദി എന്നും വിശേഷിപ്പിച്ചിരുന്നു. പല ഘട്ടങ്ങളിലും വളരെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളിയെ പിണറായി വിജയനും, സിപിഎമ്മും വിമര്‍ശിച്ചിരുന്നത്. ഇതിന്റെയെല്ലാം വീഡിയൊ സഹിതമാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.
https://www.youtube.com/watch?v=aPp_eO5ErK4
എസ്എന്‍ഡിപിയുടെ രാഷ്ട3ീയ പാര്‍ട്ടിയായ ബിഡിജെഎസ് യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം പ്രക്ഷോഭത്തിലാണ്. എസ്എന്‍ഡിപി അണികള്‍ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിരോധമില്ലെന്ന് വെള്ളാപ്പള്ളി നിലപാട് എടുത്തിരുന്നു. എന്നാല്‍ സമരമുഖത്ത് എന്‍എസ്എസ് സജീവമായതോടെ സര്‍ക്കാരിനെ പൂര്‍ണമായും പിന്തുണക്കുന്ന അവസ്ഥയിലേക്ക് വെള്ളാപ്പള്ളി നടേശന് എത്തി. എന്നാല്‍ വെള്ളാപ്പള്ളിയുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ സമുദായാംഗങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. വനിത മതിലില്‍ തങ്ങളുണ്ടാവില്ലെന്നും അയ്യപ്പസന്നിധിയില്‍ എത്തുന്ന യുവതികളെ തടയാന്‍ മതില് തീര്‍ക്കുമെന്നും ചിലര്‍ പറയുന്നു
Discussion about this post