മുഖ്യമന്ത്രിയുടെ വനിതാ മതില്‍ പദ്ധതിയെ പരിഹസിച്ച് ഷോണ്‍ ജോര്‍ജ്. വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറായി സി.പി.സുഗതനെ നിയമിച്ചതിനെതിരെയാണ് ഷോണിന്റെ പരിഹാസം.
താന്‍ സി.പി.സുഗതനെ ആദ്യമായി കാണുന്നത് ശബരിമലയില്‍ പോയപ്പോഴായിരുന്നുവെന്നും അന്ന് സുഗതന്‍ പ്രാര്‍ത്ഥനാ സമരത്തിന് നേതൃത്വം കൊടുത്തിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഷോണ്‍ വ്യക്തമാക്കി. ഇത് കൂടാതെ യുവതി പ്രവേശനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെ സുഗതന്‍ വാക്കേറ്റം നടത്തിയെന്നും പോസ്റ്റില്‍ പറയുന്നു. അയ്യപ്പഭക്തരൊടൊപ്പം നിലകൊണ്ട സുഗതനെ തന്നെ വനിതാ മതിലിന്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറായി നിയമിച്ച പിണറായിയ്ക്ക് അഭിനന്ദനങ്ങളും പോസ്റ്റിലൂടെ ഷോണ്‍ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ബഹു: പിണറായി സഖാവേ
കലക്കി ……തിമിര്‍ത്തു ……
ഒക്ടോബര്‍ 17 ആം തിയതി ഞാന്‍ പമ്പയിലെത്തുമ്പോള്‍ താന്ത്രിക കുടുംബത്തിലെ മുത്തശിക്കൊപ്പം പ്രാര്‍ത്ഥനാ സമരത്തിന് നേതൃത്വം കൊടുത്തിരുന്നത് CPസുഗതനാണ് …..ഞാന്‍ ആദ്യമായി ആണ് അദ്ദേഹത്തെ കാണുന്നത് ,അതിനു ശേഷം രാഹുല്‍ ഈശ്വര്‍ സന്നിധാനത്ത് ആണെന്ന് അറിഞ്ഞ് ഞാന്‍ മല കയറിയപ്പോ എന്നോടൊപ്പം എന്നെ അനുഗമിച്ച് സന്നിധാനത്തെക്ക് വരികയും , തിരികെയെത്തി മാധ്യമങ്ങള്‍ യുവതി പ്രവേശനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് പറഞ്ഞ് മാധ്യമങ്ങളുമായി വാക്കേറ്റം നടത്തി, ശക്തമായ നിലപാട് സ്വീകരിച്ച് പമ്പയില്‍ വരുന്ന അയ്യപ്പഭക്തരക്കൊപ്പം നിലകൊണ്ട സുഗതന്‍ … അതിനു ശേഷം ഞാന്‍ അദ്ദേഹത്തെ കാണുന്നത് രാഹുല്‍ ഈശ്വറിന്റെ ജാമ്യത്തിന് ഞാന്‍ പത്തനംതിട്ട കോടതിയില്‍ എത്തിയപ്പോള്‍ ആയിരുന്നു ….
സി പി സുഗതനെ തന്നെ വനിതാ മതിലിന്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറായി നിയമിച്ച അങ്ങേയ്ക്ക് ആയിരം അഭിവാദ്യങ്ങള്‍…..
Adv Shone George
https://www.facebook.com/shonegeorgeofficial/posts/1967398910015874?__xts__[0]=68.ARBTnzax0_b5DEzAmZoPqLpc33OWN4ggKbJUB3vzNhBhaJBLT8no1hFMoLnhRuyuZuTpcYZ71Gsj4XamZgAUtMdJBOVfH5ob6YBFdM6_cy4Xi_hQtYYnkVSNWtJG8dU2Xq3o5A-zU1dmsQviTNNpoYJsi-V89t19tvvXHLUjC5BWIgkQYiw5ac6tz2QBO8PCOTwyM83rhmpI2c-_fylRyPIcdj6Ib4mQKXu9RYfH20xejMBvp51w949uriefHzOfN6AztCifWxFILx6-uragNRbRe4q541O2eQ1CUNInymVh3nctTerw6q6IDZnu2XvqRKmaB7J-QJPPSCSymdPd6A&__tn__=-R
Discussion about this post