ഇറാനില്‍ വനിതകള്‍ക്ക് കായിക മത്സരങ്ങള്‍ കാണാനുള്ള വിലക്ക് നീക്കാന്‍ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പൂര്‍ണമായ അനുമതി ഇല്ലെങ്കിലും ഒരു നിശ്ചിത ശതമാനം സ്ത്രീകളെ മത്സരം കാണാന്‍ അനുവദിക്കാനാണ് തീരുമാനം. ടെഹ്റാനില്‍ നടക്കുന്ന വോളിബോള്‍ മത്സരത്തില്‍ കുറച്ച് സ്ത്രീകളെ കാണികളായി അനുവദിക്കും.
നിലവില്‍ രാജ്യത്ത് വനിതകള്‍ക്ക് കായിക വിനോദങ്ങള്‍ കാണാനുള്ള അനുമതി ഇല്ല.
നേരത്തെ പുരുഷ വിഭാഗം വോളിബോള്‍ കാണാന്‍ ബ്രിട്ടീഷ്-ഇറാനിയന്‍ വംശജ പുരുഷ വേഷത്തിലെത്തി പിടിക്കപ്പെട്ടത് അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതോടെ ഇറാനിലെ വനിതകള്‍ നേരിടുന്ന അസ്വാതന്ത്ര്യം വലിയ ചര്‍ച്ചയായി. ഇതേ തുടര്‍ന്നാണ് നിയമത്തില്‍ ഇളവ് നല്കാന് ഇരാന് ഭരണകൂടം തീരുമാനിച്ചത്.
Discussion about this post