ഉത്തര്‍ പ്രദേശില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കുടുംബത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു. കുടുംബത്തിന് നീതി ലഭിക്കുമെന്ന് യോഗി ഉറപ്പ് നല്‍കിയെന്ന് മരിച്ച സുബോധ് കുമാറിന്റെ മകന് ശ്രേയ് പ്രതാപ് വ്യക്തമാക്കി.
സുബോധ് കുമാറിനെ ഒരു രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടു. കൂടാതെ സുബോധ് കുമാറിന് വേണ്ടി ഒരു സ്മാരകം പണിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സുബോധ് കുമാര്‍ കൊല്ലപ്പെട്ടത് വെടിയുണ്ട തലയ്ക്കേറ്റതിനെത്തുടര്ന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബുലന്ദ്ഷറിലും മഹോ ഗ്രാമത്തിലും കുറെയേറെ പശുക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രദേശത്ത് ആക്രമണം തുടങ്ങിയത്. ഏകദേശം പതിനഞ്ചോളം വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു.
Discussion about this post