വ്യാപാരബന്ധത്തില്‍ പുതുചരിത്രം സൃഷ്ടിച്ച് ഇന്ത്യയും യു.എ.ഇയും . ഇരുരാജ്യങ്ങളും തമ്മില്ലുള്ള വ്യാപാരബന്ധങ്ങളില്‍ വിനിമയത്തിനായി ഡോളര്‍ ഉപയോഗിക്കില്ല . പകരമായി ഇരുരാജ്യങ്ങളുടെയും കറന്‍സികള്‍ ഉപയോഗിക്കും .
യു.എ.ഇ സന്ദര്‍ശനത്തിനായി എത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജ് യു.എ.ഇ വിദേശകാര്യ വകുപ്പ് മന്ത്രിയുമായി നടത്തിന കൂടിക്കാഴ്ചയിലാണ് ചരിത്രത്തില്‍ തന്നെ നിര്‍ണായകമായ തീരുമാനമെടുത്തത് . ഇത് സംബന്ധിച്ച കരാര്‍ അബുദാബിയില്‍ ഇരുമന്ത്രിമാരും ഒപ്പുവെച്ചു .
സ്വന്തം രാജ്യത്തെ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നതിലൂടെ ഇരു രാജ്യങ്ങളുടെയും കറന്‍സി മൂല്യം കൂടുതല്‍ ശക്തമാകുകയും , ഇതിനു പുറമേ കൂടുതല്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് രൂപയില്‍ വിനിമയം നടത്താന്‍ സാധിക്കുമെന്നും ഈ മേഖലയിലെ വിഗ്ദ്ധര്‍ പ്രതീക്ഷപ്രകടിപ്പിക്കുന്നു . ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തമ്മില്‍ മാത്രം ഡോളറിനു പകരം രൂപ വിനിയോഗിച്ച് വ്യാപാരം നടത്താന്‍ കഴിഞ്ഞാന്‍ അത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കും .
Discussion about this post