ഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടില്‍ പിടിയിലായ ക്രിസ്റ്റിയന്‍ മിഷേലിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെ പുറത്താക്കി. അല്‍ജോ കെ. ജോസഫിനെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.
യൂത്ത് കോണ്‍ഗ്രസിന്റെ ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ദേശീയ ഇന്‍ ചാര്‍ജ് ആയിരുന്നു അല്‍ജോ. കോണ്‍ഗ്രസുകാരനെന്ന നിലയ്ക്കല്ല അഭിഭാഷകനെന്ന നിലയ്ക്കാണു താന്‍ കേസ് എടുത്തതെന്ന് അല്‍ജോ നേരത്തേ വിശദീകരിച്ചിരുന്നു. അല്‍ജോ ഹാജരായതിനെതിരേ ബിജെപി രംഗത്തു വന്നിരുന്നു.
Discussion about this post