ഐഫോൺ 15ന് വമ്പൻ ഓഫറുകളുമായി ഫ്‌ളിപ്പ്കാർട്ട്. 6500 രൂപയിൽ താഴെ വിലയ്ക്കാണ് ഫ്‌ളിപ്പ്കാർട്ടിൽ ഐഫോൺ 15ന്റെ വിൽപ്പന നടക്കുന്നത്. വിവിധ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ ഉൾപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് ഫ്‌ളിപ്പ്കാർട്ടിൽ നിന്നും ഐഫോൺ 15 സ്വന്തമാക്കാം.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആപ്പിൾ അതിന്റെ ഐഫോൺ 15 സീരീസ് പുറത്തിറക്കിയത്. അന്ന് 79,900 രൂപയിലായിരുന്നു വിൽപ്പന നടന്നിരുന്നത്. ഐഫോൺ 15ന്റെ 128 ജിബി മോഡലിന് 64,999 രൂപയാണ് ഫ്‌ളിപ്പ്കാർട്ടിൽ വില. പ്രത്യേക ബാങ്ക് ഓഫറുകളൊന്നും ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളൊരു ആക്‌സിസ് ബാങ്ക് കാർഡ് ഹോൾഡറാണെങ്കിൽ 3250 രൂപ നിങ്ങൾക്ക് ഡിസ്‌കൗണ്ട് ലഭിക്കും. ഇത്തരത്തിലാണെങ്കിൽ ഐഫോൺ 15 നിങ്ങൾക്ക് 61,749 രൂപയ്ക്ക് ലഭിക്കും.
ഫ്ളിപ്പ്കാർട്ടിൽ എക്‌സ്‌ചേഞ്ച് ഓഫറും നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. എക്‌സ്‌ചേഞ്ച് ഓഫർ വഴി നിങ്ങളുടെ പഴയ ഫോണിന്റെ മോഡലും വർഷവും അനുസരിച്ച് 50000 രൂപ വരെ നിങ്ങൾക്ക് കിഴിവ് ലഭിക്കും.
Discussion about this post