ന്യൂഡൽഹി: സഭയിൽ തെറ്റിദ്ധാരണ പരത്താൻ ആരെങ്കിലും ശ്രമിച്ചാൽ അവർ എളുപ്പത്തിൽ രക്ഷപ്പെടുമെന്ന് കരുതേണ്ടെന്നും പാർലമെന്ററി നിയമങ്ങൾ അവരെ കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജ്ജു. അഗ്നിവീറുകൾക്കെതിരെ കള്ളം പറഞ്ഞതിന് രാഹുൽ ഗാന്ധിക്കെതിരെ ഭരണകക്ഷി എം പി ബാൻസുരി സ്വരാജ് നൽകിയ പരാതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസ്തുതകളും കണക്കുകളും ഉൾപ്പെടെ പല കാര്യങ്ങളിലും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കള്ളം പറഞ്ഞുകൊണ്ടിരുന്നപ്പോൾ സ്പീക്കർക്ക് നോട്ടീസ് നൽകുകയും ഉചിതമായ നടപടിയെടുക്കാൻ സ്പീക്കറോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നടപടിക്കായി കാത്തിരിക്കുകയാണ്, വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി കിരൺ റിജ്ജു പറഞ്ഞു.
ഒരു അംഗവും സഭയിൽ ലോക് സഭാ സ്‌പീക്കറിന് മുകളിലല്ലാത്തതിനാൽ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു.
“ആരും രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല.ചില പ്രേത്യേക കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് മാത്രം ആർക്കും പ്രത്യേക പദവിയൊന്നുമില്ല,” റിജ്ജു കൂട്ടിച്ചേർത്തു.
Discussion about this post