ചെന്നൈ :തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 1.605 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഒരു കോടിയിലധികം വരുന്ന സ്വർണവുമായാണ് യുവാവ് പിടിയിലായാത്. സിംഗപ്പൂരിൽ നിന്ന് സ്‌കൂട്ട് എയർലൈൻസിന്റെ TR562 വിമാനത്തിലാണ് യാത്രക്കാരൻ എത്തിയത്.
പേസ്റ്റ് രൂപത്തിലാക്കി കാൽമുട്ടിന്റെ ഭാഗത്ത് വച്ച് സ്വർണം കടത്താനാണ് യുവാവ് ശ്രമിച്ചത്. പക്ഷേ കസ്റ്റംസ് പിടികൂടുകയായിരുന്നു. പിടികൂടിയ സ്വർണത്തിന് 1.605 കിലോഗ്രാം ഭാരവും 1.16 കോടി രൂപ വിപണിവിലയുണ്ടെന്ന് കസ്റ്റംസ് വകുപ്പ് പറഞ്ഞു.
കൂടുതൽ അന്വേഷണം നടന്നുവരികയാണ് എന്ന് അധികൃതർ അറിയിച്ചു.
Discussion about this post