തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലകനായ മനുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഇയാൾ പീഡനത്തിനിരയാക്കിയ പെൺകുട്ടിയുടെ പിതാവാണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകനാണ് മനു.
മനു മകളുടെ നഗ്ന ചിത്രങ്ങളെടുത്തുവെന്നും ശുചിമുറിയിൽ വച്ച് മകളെ പീഡിപ്പിച്ചുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മനു സ്വന്തം മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ എടുക്കുന്നത് പതിവായിരുന്നു. ബോഡി ഷെയ്പ്പ് അറിയാനായി ബിസിസിഐയ്ക്കും കെസിഐയ്ക്കും അയച്ചുകൊടുക്കാനാണെന്ന് വിശ്വസിപ്പിച്ചാണ് ചിത്രങ്ങൾ എടുത്തിരുന്നത്. ഇതുപോലെ ബിസിസിഐയ്ക്കും കെസിഐയ്ക്കും ചിത്രങ്ങൾ അയച്ചുകൊടുക്കുമെന്ന് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
പെൺകുട്ടിയെ ശുചിയിൽ മുറിയിൽ വച്ച് പീഡിപ്പിക്കുകയും പെൺകുട്ടി നിലവിളിച്ചപ്പോൾ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി പിതാവ് പറയുന്നു. മയക്ക് മരുന്ന് നൽകിയും പെണകുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയിട്ടുണ്ട്. തെങ്കാശിയിൽ കൊണ്ടുപോയാണ് ഇത്തരത്തിൽ പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ് പെൺകുട്ടികളാണ് മനുവിനെതിരെ പീഡനപരാതി നൽകിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരം ആറ് കേസുകളും രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇയാൾ റിമാൻഡിലാണ്.













Discussion about this post