മലപ്പുറം: സിപിമ്മിനെതിരെ സിപിഐ മലപ്പുറം ജില്ലാ ക്യാംപിലും രൂക്ഷ വിമർശനം. സിപിഎം തിരുത്തിയില്ലെങ്കിൽ ഇടതുമുന്നണി പൊളിയുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകി. സിപിഎം അവഗണന സഹിക്കാവുന്നതിലും അപ്പുറമാണെന്നു ക്യാംപിൽ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു.
സിപിഎം കടുംപിടിത്തം തുടരുകയാണെങ്കിൽ കോൺഗ്രസുമായി സഖ്യം വേണമെന്നു പൊന്നാനിയിൽനിന്നുള്ള അംഗം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി കോൺഗ്രസുമായി സഹകരിക്കുമ്പോൾ കേരളത്തിൽ മാത്രം മറിച്ചൊരു നിലപാട് എടുക്കുന്നത് എന്തിനാണെന്നും ചോദ്യം ഉയർന്നു.
പ്രതിനിധികളെ കൂടുതൽ ചർച്ചകളിലേക്കു കടക്കാൻ നേതൃത്വം അനുവദിച്ചില്ല. ഇത്തരം ചർച്ചകൾ ക്യാംപിൽ വേണ്ടെന്നായിരുന്നു നേതൃത്വം പറഞ്ഞത്. ചുവന്ന കൊടി പിടിച്ചു പണക്കാർക്ക് ദാസ്യപ്പണി എടുത്താൽ പാർട്ടി ശിക്ഷിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു.
Discussion about this post