ശബരിമലയിലെ ഹൈക്കോടതിയുടെ നിരീക്ഷണ സമിതിക്കെതിരെ പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സമിതിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
ശബരിമലയില്‍ ഇത്തരമൊരു സമിതി പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ഇത്തരത്തിലുള്ള ഒരു സമിതി പോലീസിനും എക്‌സിക്യൂട്ടിവിനും മേലുള്ള കടന്നുകയറ്റമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഹൈക്കോടതിയുടെ മൂന്നംഗ സമിതി പോലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്നും ആവശ്യമെങ്കില്‍ സുപ്രീം കോടതിക്ക് മേല്‍നോട്ടത്തിനായി സമിതിയെ നിയോഗിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു.
ജസ്റ്റിസ് പി.ആര്‍.രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍, ഡി.ജി.പി എ.ഹേമചന്ദ്രന്‍ എന്നിവരാണ് ഹൈക്കോടതിയുടെ മൂന്നംഗ സമിതിയിലുള്ളത്. ഇവര്‍ കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശിച്ചിരുന്നു. പമ്പയിലും മറ്റും ദുര്‍ഗന്ധം നിലനില്‍ക്കുന്ന കാര്യം ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post