രാജസ്ഥാനില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ‘പാക്കിസ്ഥാന് സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ദുവിനെതിരെയും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി.
രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുകൊണ്ട് രാഷ്ട്ര വിരുദ്ധ ശക്തികളെ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിക്കുവാന്‍ അനുവദിച്ചുവെന്ന ചൂണ്ടിക്കാട്ടിയാണ് പരാതി. നവ്ജോത് സിംഗ് സിദ്ദുവിനെക്കൂടാതെ കോണ്‍ഗ്രസ് വക്താവ് രന്ദീപ് സിംഗ് സുര്‍ജേവാല, കരണ്‍ സിംഗ് യാദവ് എന്നിവര്‍ക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത് വ്യാജ വീഡിയോയാണെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. വീഡിയോ പാക്കിസ്ഥാനിലും വൈറലായിരുന്നു.
Discussion about this post