രവി നദിയില്‍ ഷാഹ്പുര്കണ്ടി അണക്കെട്ട് നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ഇത് മൂലം പഞ്ചാബിലെയ്ക്കും ജമ്മു കശ്മീരിലെയ്ക്കും ജലസേചനത്തിനായി കൂടുതല്‍ ജലം ലഭിക്കുന്നതായിരിക്കും. അതേസമയം രവി നദിയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യും.
പഞ്ചാബില്‍ 5,000 ഹെക്ടറും ജമ്മു കശ്മീരില്‍ 32,173 ഹെക്ടറും അധികം ഭൂപ്രദേശം ജലസേചനത്തിനായി ഇതുവഴി ലഭിക്കുന്നതായിരിക്കും. കൂടാതെ 206 മെഗാവാട്ട് വൈദ്യുതിയും പഞ്ചാബിന് ഇതുവഴി ഉണ്ടാക്കാന്‍ സാധിക്കുന്നതായിരിക്കും. ഏകദേശം 2,285 കോടി രൂപയായിരിക്കും ഈ അണക്കെട്ട് നിര്‍മ്മിക്കുന്നതിന്റെ ചിലവ്. ഇതില്‍ 485 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചിലവാക്കുന്നതായിരിക്കും.
2001 നവംബറിലായിരുന്നു ഈ പദ്ധതി ആദ്യമായി രൂപപ്പെട്ടത്. എന്നാല്‍ അന്ന് പഞ്ചാബ് സര്‍ക്കാരിന് ഫണ്ടുകളുടെ കുറവ് മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post