ശബരിമല യുവതി പ്രവേശനത്തില്‍ എസ് എന്‍ ഡി പി യോഗം സര്‍ക്കാരിനൊപ്പമല്ല വിശ്വാസികള്‍ക്ക് ഒപ്പം ആണെന്ന് ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി . നവോത്ഥാനം മുന്‍നിറുത്തി കേരള സര്‍ക്കാര്‍ നടത്തുന്നതായത് കൊണ്ടാണ് വനിതാ മതിലിന്റെ ഭാഗമാകുന്നതെന്നും തുഷാര്‍ പറഞ്ഞു .
ശബരിമലവിഷയം , കെ സുരേന്ദ്രന്റെ അറസ്റ്റ് എന്നിങ്ങനെയുള്ള വിഷയങ്ങള്‍ മുന്‍നിറുത്തി ബിജെപി തിരുവനന്തപുറത്ത് സെക്രടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതക്കാല നിരാഹാരപന്തലിലെത്തിയായിരുന്നു ബിഡിജെഎസ് നേതാവ് തുഷാര്‍വെള്ളാപ്പള്ളിയുടെ പ്രതികരണം .
Discussion about this post