സോമാലിയന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്നും നാവികസേന വന്‍ആയുധ ശേഖരം പിടികൂടി . സംശയകരമായ സാഹചര്യത്തില്‍ സോമാലിയയില്‍ നിന്നും ഇരുപത് നോട്ടിക്കല്‍ മെയില്‍ അകലെ കണ്ട ബോട്ടില്‍ നിന്നുമാണ് ആയുധശേഖരം പിടിച്ചെടുത്തത് .
ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സില്‍ റെസല്യൂഷന്റെ അടിസ്ഥാനത്തില്‍ കടല്‍ക്കൊള്ളക്കാരുടെ പ്രധാന മേഖലയായ സോമാലിയന്‍ മേഖലയില്‍ ഇന്ത്യന്‍ നാവികസേന നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് . ഏദന്‍ കടലിടുക്ക് മേഖലയില്‍ സംശയകരമായ രീതിയില്‍ നീങ്ങുകയായിരുന്ന ബോട്ട് ഐഎന്‍എസ് സുനയനയുടെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് സേനാംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ നാല് എ.കെ 47 തോക്കുകളും , ഒരു മെഷീന് ഗണ്ണും , മറ്റു ആയുധവസ്തുക്കളും കണ്ടെടുക്കുകയായിരുന്നു .
തുടര്‍ന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത് മത്സ്യബന്ധന ബോട്ടിനെ യാത്രതിരിക്കാന്‍ അനുവദിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ .
Discussion about this post