തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ നിരാഹാരം എട്ടാം ദിവസത്തിലേക്ക് .പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നു. പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ചും മറ്റു ജില്ലകളില്‍ കളക്ട്രേറ്റ് മാര്‍ച്ചുകളും സംഘടിപ്പിക്കും. വൈകിട്ട് എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്നും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ.കൃഷ്ണദാസ് പറഞ്ഞു.
ലക്ഷ്യം നേടുന്നതുവരെ ഉപവാസസമരം തുടരും. അതീവക്ഷീണിതനെങ്കിലും മാനസികമായി അങ്ങേയറ്റം ഊര്‍ജ്ജസ്വലനാണ് രാധാകൃഷ്ണന്. മരണം വരെ ഉപവാസവുമായി മുന്നോട്ടു പോവാനാണ് രാധാകൃഷ്ണന്റെ തീരുമാനം. തലസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്കു നടന്ന യുവമോര്‍ച്ചയുടെ മാര്‍ച്ച് ചോരയില്‍ മുക്കിക്കൊല്ലാനാണ് പോലീസ് ശ്രമിച്ചത്. സമാധാനപരമായി പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച പോലീസ് ലാത്തിച്ചാര്‍ജും നടത്തി.
നവോത്ഥാനവും സിപിഎമ്മും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ്. വനിതാമതില്‍ പൊളിയുമെന്നുറപ്പുള്ളതിനാലാണ് ഇപ്പോള്‍ സംസ്ഥാന വനിതാ-ശിശു വകുപ്പിനെക്കൊണ്ട് വനിതാ ജീവനക്കാര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.
Discussion about this post