കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു, പോലിസ് സംരക്ഷണത്തോടെ എത്തിയ ദേവസ്വം ബോര്‍ഡ് പ്രതിനിധികള് നാട്ടുകാര്‍ പ്രതിരോധിക്കുകയായിരുന്നു. പോലിസ് വിഷയത്തില്‍ ഇടപെട്ടതിന് തുടര്‍ന്ന സ്ഥലത്ത് സംഘര്‍ഷമുണ്ടായി.
മാവൂര്‍ കല്‍ച്ചിറ നരസിംഹമൂര്‍ത്തി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ഏറ്റെടുക്കാനെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
ഊരായ്മക്കാരിലെ ഒരു വിഭാഗം ക്ഷേത്രം നേരത്തെ ദേവസ്വം ബോര്‍ഡിന് കൈമാറിയിരുന്നു. എന്നാല്‍ നാല് ഊരായ്മക്കാരില്‍ രണ്ട് പേര്‍ മാത്രമാണ് ക്ഷേത്രം കൈമാറുന്നതിന് അനുകൂലമെന്ന് ഹിന്ദു സംഘടനകള്‍ പറയുന്നു. പോലിസ് ക്ഷേത്രത്തിനകത്ത് ബൂട്ടിട്ട് അതിക്രമിച്ച കയറി ക്ഷേത്രത്തിനകത്തുണ്ടായിരുന്ന വൃദ്ധജനങ്ങള്‍ ഉള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ചുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനാഥമായി കാട് പിടിച്ച് കിടന്നിരുന്ന ക്ഷേത്രം നാട്ടുകാര്‍ ക്ഷേത്രസംരക്ഷണ സമിതിയുണ്ടാക്കി പുനരുദ്ധരിക്കുകയായിരുന്നു. ഇപ്പോള്‍ ക്ഷേത്രം നല്ല നിലയിലായതോടെ ദേവസ്വം ബോര്‍ഡിന് കൈമാറുകയാണെന്നാണ് വിശ്വാസികളുടെ ആരോപണം.
പോലിസ് ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിനെതിരെയും, ക്ഷേത്രം ദേവസ്വം ബോര്‍ഡിന് കൈമാറുന്നതിനെതിരെയും ക്ഷേത്ര സംരക്ഷണ സമിതി മാവൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post