പെര്‍ത്ത്- ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കം. ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. നാല് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. പേസ് ബോളര്‍ ഉമേഷ് യാദവും ഹനുമാ വിഹാരിയും ഇന്ത്യയ്ക്കായി ഇറങ്ങി.
പരുക്കിന്റെ പിടിയിലുള്ള രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ക്ക് മല്‍സരം നഷ്ടമാകും. അഡ്ലെയ്ഡ് ടെസ്റ്റില്‍ ഫീല്ഡിങിനിടെയാണു രോഹിതിനു പരുക്കേറ്റത്. പേശി വേദനയാണ് അശ്വിനു വിനയായത്.
4 മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലാണിപ്പോള്‍. പേസ് ബോളര്‍മാരുടെ പ്രകടനം പെര്‍ത്തില്‍ നിര്‍ണായകമാകും.
Discussion about this post