റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനായി ഇനി ആധാര്‍ മതിയെന്ന് പൊതുവിതരണവകുപ്പ് ഉത്തരവിറക്കി . ആവശ്യമുണ്ടായിരുന്ന നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് , നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫികറ്റ് എന്നിവ പൊതു വിതരണവകുപ്പ് ഡയറക്ടര്‍ ഒഴിവാക്കി .
കാര്‍ഡ് തിരുത്തുന്നതിനായിട്ടുള്ള അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ഉടമ ആവശ്യപ്പെട്ടാല്‍ മാത്രം പുതിയ കാര്‍ഡ് നല്കിയാല് മതിയെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട് .
പുതിയൊരു കാര്‍ഡ് പ്രിന്റ് ചെയ്തു നല്‍കാതെ റേഷന്‍ കാര്‍ഡില്‍ തിരുത്താന്‍ കഴിയുന്ന സേവനങ്ങള്‍ താഴെ പറയുന്നു
- അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റല്‍
- അംഗങ്ങളെ ഉള്‍പ്പെടുത്തല്‍
- ഇതരസംസ്ഥാന / പ്രവാസി മലയാളി സ്ഥിതി മാറ്റുവാന്‍ / ഉള്‍പ്പെടുത്തുവാന്‍
- പാചകവാതക വിതരണ വിവരങ്ങള്‍
- തൊഴില്‍ തിരുത്തല്‍
- കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തിലേക്ക് മാറ്റല്‍
Discussion about this post