ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി . ഡല്‍ഹി വഴി ലഖ്നൌവിലേക്ക് പോകുകയായിരുന്നു വിമാനം . സുരക്ഷാ ജീവനക്കാര്‍ വിഗദ്ധ പരിശോധന നടത്തി വിമാനം സുരക്ഷിതമാണെന്ന് വ്യക്തമാക്കി .
മറ്റൊരു വിമാനത്തില്‍ പോകേണ്ടിയിരുന്ന യാത്രക്കാരിയാണ് ഇന്‍ഡിഗോ വിമാനത്തില്‍ ബോംബുണ്ട് എന്ന് പറഞ്ഞത്. ചില ആളുകളുടെ ചിത്രങ്ങള്‍ കാണിച്ചുക്കൊണ്ട് ഇവര്‍ രാജ്യത്തിന് ഭീഷണി ആണെന്നും പറഞ്ഞായിരുന്നു അറിയിപ്പ് . യാത്രക്കാരിയെ ചോദ്യം ചെയ്യാനായി സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചു .
Discussion about this post