ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിനിടെ ഉണ്ടായ അക്രവുമായി ബന്ധപ്പെട്ട കേസില്‍ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിക്ക് മുന്‍കൂര്‍ ജാമ്യം. തലശ്ശേരി സെഷന് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
.സന്നിധാനത്ത് വീട്ടമ്മയെ തടഞ്ഞ സംഭവത്തിലെ ഗൂഡാലോചന കേസില്‍ വത്സന് തില്ലങ്കേരിയെ പതിനാലാം പ്രതിയായി ഉള്‍പ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന് പതിമൂന്നാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി സൂരജ് എലന്തൂരിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.
ചിത്തിര ആട്ട വിശേഷത്തിനിടെ ഉണ്ടായ അക്രവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ഗൂഡാലോചനക്കേസ് നിലനില്‍ക്കുന്നതല്ലെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് വത്സന് തില്ലങ്കേരി ആവശ്യപ്പെട്ടിരുന്നത്. ശബരിമലയില്‍ സമാധാന അന്തരീക്ഷ നിലനിര്‍ത്താനാണ് തനിക്ക് പോലിസ് മൈക്ക് തന്നത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Discussion about this post