ശബരിമലയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതിനെതിരെ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ .
നിയമവിരുദ്ധമായിട്ടാണ് ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതെന്ന് സെന്‍കുമാര്‍ ആരോപിക്കുന്നു . സിആര്‍പിസി 46(4) ചട്ട പ്രകാരം സൂര്യന് ഉദിക്കുന്നതിന് മുന്‍പ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം . എന്നാല്‍ ഇവിടെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഇതുണ്ടായില്ലയെന്ന് അദ്ദേഹം വ്യക്തമാക്കി .
ചട്ടം വായിക്കാത്ത ഐജിയാണ് അറസ്റ്റ് വൈകിപ്പിച്ചതിനെതിരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്.പി യ്ക്കെതിരെ നടപടി ആവശ്യപ്പെട്ടതെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി . കോട്ടയത്ത് എന്‍ജിഓ സംഘ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ പോലീസ് മേധാവിയായ ടി.പി സെന്‍കുമാര്‍ .
Discussion about this post