വ്യാജ ബിരുദ സമ്പാദന കേസില്‍ ഡന്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിങ് തോമറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്നതാണ് തോമറിനെതിരെയുള്ള കേസ്.
തോമറിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ബാര്‍ കൗണ്‍സിലാണ് അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നത്. ബിഹാറിലെ തിലക് മഞ്ചി ഭഗല്‍പൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി എന്നായിരുന്നു തോമര്‍ അവകാശപ്പെട്ടിരുന്നത്.
Discussion about this post