കോതമംഗലം ചെറിയ പള്ളിയില്‍ ആരാധനക്കെത്തിയ ഓര്ത്തക്സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് പോലിസ് റമ്പാനെ നീക്കിയത്. ഇന്നലെ പന്ത്രണ്ട് മണിമുതല്‍ കോതമംഗലം ചെറിയ പള്ളിയല്‍ പ്രവേശിക്കാനാകാതെ പുറത്തുള്ള വാഹനത്തില്‍ കഴിച്ചുകൂട്ടുകയായിരുന്നു റമ്പാന്.
ഇദ്ദേഹത്തിന്റെ വാഹനത്തിന് പുറത്ത് യാക്കോബാ വിശ്വാസികള്‍ പ്രതിഷേധമറിയച്ച് തടിച്ച് കൂടിയിരിക്കുകയായിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് ഇദ്ദേഹത്തിന്റെ വാഹനം. പുറത്ത് ഇറങ്ങരുതെന്ന് പോലീസ് വൈദികന് നിര്‍ദേശം നല്‍കിയിരുന്നു. പ്രാര്‍ത്ഥന നടത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
Discussion about this post